തുടക്കം
ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആകണമെന്നു ആഗ്രഹമുണ്ടായിരുന്നു.അതിനു വേണ്ടി ഒരു സോണി ക്യാമറയും വാങ്ങി. പിന്നെയല്ലെ മനസ്സിലായത് ഇതങ്ങനെ ചോറുണ്ണുന്നതുപോലെ എളുപ്പമല്ലെന്ന്... അങ്ങനെ ഇരിക്കുമ്പോളാണ്‍ ബൂലോകത്തെത്തുന്നതും ബൂലോഗഫോട്ടോ ക്ലബ് കാണുന്നതും അതിലെ പ്രൊ. മാരെ പരിചയപ്പെടുന്നതും. saptavarnangal -ടെ ഫോട്ടൊഗ്രാഫി ഒരു പരിചയപ്പെടല്‍ നന്നായി സഹായിച്ചു. അങ്ങനെ ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങണമെന്നായി പിന്നെ ആശ. ആ സ്വപ്നവും ഇവിടെ പൂവണീയുകയാണ്.
ഈ ബ്ലോഗിലൂടെ ഫോട്ടോഗ്രാഫി കൂടുതല്‍ പഠിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ബൂലോഗത്തിലെ എല്ലാവരെയും ഞാനിവിടേക്ക് ക്ഷണിക്കുന്നു. എന്‍റെ ഫോട്ടോകള്‍ കണ്ട് അത് വിലയിരുത്തി, അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണെമെന്ന് എല്ലാ ഫോട്ടോ കിടുക്കളോടും ആത്മാര്‍ഥമായി അപേക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്‍റെ പ്രചോദനം.
എന്റെ ആദ്യ ചിത്രം ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പറഞ്ഞുതന്ന saptavarnangal -ക്ക് സമര്‍പ്പിക്കുന്നു. ഗുരുദക്ഷിണ ആകില്ലെങ്കിലും...ഫോട്ടോയില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം.
4 comments:
എന്റെ ഫോട്ടോ ബ്ലോഗിന്റെ ഉദ്ഘാടനത്തിനായി ബൂലോഗത്തിലെ എല്ലാവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
ആശംസകള്‍... ഫോട്ടോ കിഡു അല്ലാത്തോണ്ട് അഭിപ്രായം ഇല്ല ;)
ഫോട്ടോഷോപ്പ് തരിമ്പും ഉപയോഗിച്ചിട്ടിലെങ്കില്‍... മനോഹരം....
നീലിയാണെ, ഈവഴി ഇനിയും വരാം.
:)
സാല്‍ജോ... ഫോട്ടോഷോപ്പ് തരിമ്പും ഉപയൊഗിച്ചില്ല.. പക്ഷെ കുറെ എടുക്കേണ്ടി വന്നു ഒന്നു ശരിയാകാന്‍.... ഡിജിറ്റല്‍ ക്യാമറ ആയതുകൊണ്ട് രക്ഷപ്പെട്ടു.. :) ഇനിയും ഇതു വഴി വരണെ...
ചാത്താ...... കുപ്പിവേണൊ.... :)
Post a Comment