smiLe
കൊടൈക്കനാല്‍ ടൂറിനിടയില്‍ കണ്ട രണ്ടു മുഖങ്ങളാണിത്. ഇവര്‍ ഞങ്ങളുടെ അടുത്ത് സബര്‍ജ്ജല്ലി വില്‍ക്കാന്‍ വന്നതാണ്. കൊടൈക്കനാലില്‍ ഡോള്‍ഫിനോസ് എന്നൊരു പാറക്കെട്ട് കാണാന്‍ പോകുന്നവഴി ഒരു കാട്ടിലൂടെയാണ്. ഒരു 5-6 കിലോമീറ്റര്‍ നടന്നാലാണവിടെ എത്തുക. അങ്ങോട്ടേക്കുള്ള യാത്രക്കിടയിലാണ് ഇവരെ കണ്ടത്. ശരിക്കും പാവം തോന്നി. ഇതുപോലെ പുറം ലോകം കാണാത്ത ഒത്തിരി കുട്ടികള്‍ അവിടെ ഉണ്ട്. ഇവര്‍ സ്കൂളിലൊന്നും പോകുന്നില്ല.
കൈ നിറയെ കൊണ്ടുവന്നിട്ടും 4-5 ഓ സബര്‍ജ്ജല്ലിയെ രണ്ടു പേരുടെയുംകൂടെ കൈയില്‍ ഉണ്ടായിരുന്നുള്ളു. അവരെകണ്ടപ്പോള്‍ അതുമുഴുവന്‍ എത്ര കാശുപറഞ്ഞാലും വാങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ 3 രൂപയെ അതിനെല്ലാം ആയത്.
അവരോടൊരു ഫോട്ടൊക്ക് പോസ്സ് ചെയ്യാമൊ എന്നു ചോദിച്ചപ്പോള്‍, ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് ക്യാമറയില്‍ നോക്കി ചിരിച്ചു. പക്ഷെ ആ ചിരിയില്‍ കൂടുതലും നിസഹായതയും പാവതയുമാണ് സന്തോഷത്തേക്കാള്‍ കൂടുതല്‍ നിറഞ്ഞു നിന്നിരുന്നത്. നമ്മളൊക്കെ എത്ര ഭാഗ്യവാന്‍മാര്‍....