തിരുവനന്തപുരത്ത്, കഴക്കൂട്ടത്തെ ഒരു ബീച്ചില്‍ ( ബീച്ചെന്നു പറയാന്‍ പറ്റില്ല, ഇത് ശരിക്കും മുക്കുവരുടെ സ്ഥലമാണ്) നിന്നാണ് ഈ ദൃശ്യങ്ങള്‍.
ഞാന്‍ ജോലി കഴിഞ്ഞ് അവിടെ എത്തിയപ്പോളേക്കും, 'ആളു' പോകാന്‍ റെഡിയായിക്കഴിഞ്ഞിരുന്നു. ഇനി എല്ലാം പെട്ടെന്നായിരിക്കും.
ഞാന്‍ ക്യാമറ കുറച്ചുകൂടി ഫോക്കസ് ചെയ്തു. ( ദൈവമെ, ക്യാമറ അടിച്ചു പോകുമോ ആവൊ.. പുള്ളി ആളിത്തിരി പിശകാണല്ലൊ.)
നേരം ഇരുട്ടിയതോടെ മുക്കുവന്മാര്‍ വലയുമായി കടലിലേക്ക് ഇറങ്ങിത്തുടങ്ങി. കരകാണാക്കടലല മേലെ...
ഒരു മേഘം വന്ന് മറക്കാനൊരു ശ്രമം. വന്നതു വെറുതെയാകുമോ..???
ഹൊ, രക്ഷപെട്ടു!!!
പതിയെ പതിയെ, വീട്ടിലേക്ക് ഇറങ്ങിത്തുടങ്ങി..
കുറച്ചുകൂടി...
അപ്പോള്‍ ഇനി നാളെക്കാണാം, റ്റാറ്റ, ബൈ ബൈ... ഗുഡ്നൈറ്റ്..
അസ്തമയം കണ്ടല്ലൊ.. ഫോട്ടോകളൊന്നും നന്നായില്ല എന്നറിയാം. ബ്ലോഗ് കുറെ നാളായി വെറുതെ കിടക്കുന്നു. എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!!!
18 comments:
അസ്തമയദൃശ്യങ്ങളുമായി വീണ്ടും ബൂലോഗത്തിലേക്ക്.. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!!!
photos കൊള്ളാം ..നന്നായിട്ടുണ്ടു :-D
( പക്ഷേ സംഗതികള്‍ ഒന്നും വന്നില്ലല്ലൊ മോനേ.. നിനക്കു കോവളം beach-ല്‍ പൊയി ഒന്നു സാധകം ചെയ്തു കൂടെ? ;))
കടല്‍ കാണുമ്പോല്‍
കരയിലിണ്ടാകും
ഉപ്പിലിട്ടതോരോന്ന്
മാങ്ങ
നെല്ലിക്ക
കൈതച്ചക്ക
കാരറ്റ്
ഏതിലും പ്രിയമൂറും
ഉമിനീരിന്
കപ്പലോടിക്കാം
വായിലപ്പോള്‍ നിറയും
ഒരു കടലെന്നവള്‍
ഭരണിയില്‍
ഉപ്പുവെള്ളം
പച്ചമുളക്
എരിവ്
ഒക്കെകത്തൂനില്ക്കും
ഉന്തുവണ്ടിയുമായ്
കടലുമുണ്ടാകും
ഉപ്പിലിട്ടോട്ടെ
സൂര്യനെ
എന്നു ചോദിച്ചു കൊണ്ട്..
നല്ല ചിത്രങ്ങള്‍.
നന്നായിരിക്കുന്നു..
പുതുവത്സരാശംസകള്‍..
ഗോപന്‍
അനോനി.... സംഗതികളൊക്കെ എടുക്കാന്‍ പോയാല്‍ എനിക്കിതു പോസ്റ്റേണ്ടി വരില്ലായിരുന്നു...
ക്രിസ് :)
ഉമ്പാച്ചി.. കവിത എവിടെയോ കേട്ടു മറന്നതുപോലെ..
വാല്‍മീകി :)
ഗോപന്‍.. :)
nice snaps....
നന്നായിരിക്കുന്നു.
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
എന്റേ ഫോട്ടോബ്ലോഗിലേയും ആദ്യ പോസ്റ്റ് ഒരു മെഴുകുതിരിവെട്ടമായിരുന്നു. ഇവിടേയും അതു തന്നെ കണ്ടു :)
പിന്നെ സൂര്യനെ ഫോട്ടോയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ദാ ഈ പോസ്റ്റില്‍ കമന്റായി കൈപ്പള്ളി പറഞ്ഞിട്ടുണ്ട്..അതൊന്ന് നോക്കുമല്ലോ
കൂടാതെ പോസ്റ്റില്‍ വരുന്ന കമന്റുകള്‍ മറുമൊഴി ഗ്രൂപ്പിലേക്ക് വരുത്താനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാവുമെന്ന് കരുതുന്നു
പൈങ്ങോടാ, നന്ദി.. ബൂലോഗത്തിലെ ഫോട്ടോ ബ്ലോഗുകള്‍ ഒക്കെയും ഞാന്‍ ദിവസേന വിസിറ്റ് ചെയ്യാറുണ്ട്. അതിലൊന്നാണ് പൈങ്ങോടന്‍ ചിത്രങ്ങളും.. ഒരു താങ്ക്സിനും, പിന്നെ തുടക്കത്തിനും ഏറ്റവും ഉചിതം മെഴുകിതിരി നാളമാണെന്നു തോന്നി.
കൈപ്പള്ളിയുടെ ചിത്രങ്ങള്‍ നേരത്തെ കണ്ടിരുന്നു. ഇപ്പോള്‍ വീണ്ടും കണ്ടു. :)
Entammmeee......
Anumone...photosukalu enikkishtayi.....
but kurachum koodi clarity undarunnel superb ayene.....
nalla camera upyogikku....
VN - അഭിപ്രായത്തിനു വളരെ നന്ദി... :)
ഒരു നല്ല ക്യാമറ തപ്പി നടക്കുവാ ഞാനും. കാശും ക്യാമറയും ഒത്തുവന്നാല്‍ എപ്പോള്‍ വാങിയെന്നു ചോദിചല്‍ മതി..
ചക്രവാളം ചുവക്കുമ്പോള്‍ കിട്ടുന്ന സൌന്ദര്യം ഒരു പകലിനും കിട്ടില്ലല്ലൊ നയിസ്. അടുത്ത പരീക്ഷണം തുടരട്ടെ.
സജി.. അഭിപ്രായത്തിനു നന്ദി.. മൊത്തമായൊന്നും എടുത്തട്ടില്ല.. കുറച്ച്,. :)
ശരിയാണ്, ഉദയാസ്തമയങ്ങളുടെ സൌന്ദര്യം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്. ഇതു നേരിട്ടുകാണുമ്പോളുള്ള അനുഭവം ഒന്നു വേറെ തന്നെയാണെ.. കണ്ണുകളോളം വരില്ലല്ലൊ ഒരു ക്യാമറയും..
രണ്ടാമത്തെയും 4ആമത്തെയും ചിത്രങ്ങള്‍ നന്നായിട്ടുണ്ട്....മറ്റുള്ളവക്ക് ചിലപോരായ്മക്കള്‍..
കൂട്ടുകാരാ അഭിപ്രായങ്ങള്‍ക്കു നന്ദി. വളരെ ചുരുക്കം ചിലര്‍ മാത്രമെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാറുള്ളു. മറ്റുള്ളവര്‍ മിക്കവാറും വിഷമിപ്പിക്കേണ്ട എന്നു കരുതിയിട്ടാണൊ എന്തൊ, നന്നായി എന്നു മാത്രമെ പറയാറുള്ളൂ. ഫോട്ടോഗ്രാഫി എന്തെന്നു പോലും അറിഞ്ഞു കൂടാത്ത എനിക്ക് അതുകൊണ്ട് തെറ്റുകള്‍ മനസ്സിലാകുന്നില്ലായിരുന്നു. അസ്തമയ ചിത്രങ്ങള്‍ വലുതാക്കിയാല്‍ പലതും നല്ലതല്ല.. ദയവായി പോരായ്മകളെന്താല്ലാമെന്നു കൂടി പറഞ്ഞുതരാമോ?
പടങ്ങള്‍ കൊള്ളാം.
(അല്ലേലും കള്ളിയങ്കാട്ട് നീലി അനുഗ്രഹിച്ചതല്ലേ!! :) )
മൂന്നാമത്തെ പടം എനിക്കിഷ്ടമായി
Post a Comment