Thursday, November 1, 2007
Wednesday, August 8, 2007
smiLe
കൊടൈക്കനാല്‍ ടൂറിനിടയില്‍ കണ്ട രണ്ടു മുഖങ്ങളാണിത്. ഇവര്‍ ഞങ്ങളുടെ അടുത്ത് സബര്‍ജ്ജല്ലി വില്‍ക്കാന്‍ വന്നതാണ്. കൊടൈക്കനാലില്‍ ഡോള്‍ഫിനോസ് എന്നൊരു പാറക്കെട്ട് കാണാന്‍ പോകുന്നവഴി ഒരു കാട്ടിലൂടെയാണ്. ഒരു 5-6 കിലോമീറ്റര്‍ നടന്നാലാണവിടെ എത്തുക. അങ്ങോട്ടേക്കുള്ള യാത്രക്കിടയിലാണ് ഇവരെ കണ്ടത്. ശരിക്കും പാവം തോന്നി. ഇതുപോലെ പുറം ലോകം കാണാത്ത ഒത്തിരി കുട്ടികള്‍ അവിടെ ഉണ്ട്. ഇവര്‍ സ്കൂളിലൊന്നും പോകുന്നില്ല.
കൈ നിറയെ കൊണ്ടുവന്നിട്ടും 4-5 ഓ സബര്‍ജ്ജല്ലിയെ രണ്ടു പേരുടെയുംകൂടെ കൈയില്‍ ഉണ്ടായിരുന്നുള്ളു. അവരെകണ്ടപ്പോള്‍ അതുമുഴുവന്‍ എത്ര കാശുപറഞ്ഞാലും വാങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ 3 രൂപയെ അതിനെല്ലാം ആയത്.
അവരോടൊരു ഫോട്ടൊക്ക് പോസ്സ് ചെയ്യാമൊ എന്നു ചോദിച്ചപ്പോള്‍, ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് ക്യാമറയില്‍ നോക്കി ചിരിച്ചു. പക്ഷെ ആ ചിരിയില്‍ കൂടുതലും നിസഹായതയും പാവതയുമാണ് സന്തോഷത്തേക്കാള്‍ കൂടുതല്‍ നിറഞ്ഞു നിന്നിരുന്നത്. നമ്മളൊക്കെ എത്ര ഭാഗ്യവാന്‍മാര്‍....
Posted by അനു at 12:40 AM 1 comments
Labels: യാത്രയില്‍ നിന്ന്
Saturday, August 4, 2007
സൌഹൃദങ്ങള്‍ക്കായ്
Posted by അനു at 11:43 PM 4 comments
Thursday, August 2, 2007
Wednesday, August 1, 2007
അഷ്ടമുടിക്കായല്‍
Posted by അനു at 11:43 PM 2 comments
Labels: യാത്രയില്‍ നിന്ന്
ആകാശപ്പൂക്കള്‍
നാടും, വീടും, വീട്ടുകാരെയും, കൂട്ടുകാരെയും ഉപേക്ഷിച്ച് വിദേശത്തും മറ്റും ജോലിക്കായി പോകുമ്പോള്‍, മനസ്സിന്റെ വിഷമം കുറയ്ക്കാനും ഒരു കുളിര്‍മ്മയേകാനും വിമാനയാത്രകളില്‍ നമ്മെ ഏറെ സഹായിക്കുന്നത്.. സൂര്യപ്രഭയേറ്റ് തിളങ്ങി നില്‍ക്കുന്ന ഈ മേഘങ്ങളായിരിക്കും... അവയില്‍ ചിലതൊക്കെ ഭൂമിയിലെ യഥാര്‍ത്ഥ പൂക്കളെയും ഭംഗിയുടെ കാര്യത്തില്‍ തോല്‍പ്പിച്ചു കളയും...
ദീര്‍ഘയാത്രകളില്‍ ബോറഡിപ്പിക്കാതെ... എത്ര കണ്ടാലും മതിവരാത്ത ആകൃതിയിലും തിളക്കത്തിലും വിരിഞ്ഞു നില്‍ക്കുന്ന ഈ ആകാശപൂക്കളുടെ ഭംഗി പറഞ്ഞറിയിക്കാന്‍ വയ്യാത്തത്ര ആണ്. അതിന്റെ മനോഹാരിതയില്‍ പകര്‍ത്താന്‍ എന്റെ കഴിവു പോരാ... എന്നാലും....
Posted by അനു at 12:07 AM 3 comments
Labels: യാത്രയില്‍ നിന്ന്
Tuesday, July 31, 2007
തുടക്കം
ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആകണമെന്നു ആഗ്രഹമുണ്ടായിരുന്നു.അതിനു വേണ്ടി ഒരു സോണി ക്യാമറയും വാങ്ങി. പിന്നെയല്ലെ മനസ്സിലായത് ഇതങ്ങനെ ചോറുണ്ണുന്നതുപോലെ എളുപ്പമല്ലെന്ന്... അങ്ങനെ ഇരിക്കുമ്പോളാണ്‍ ബൂലോകത്തെത്തുന്നതും ബൂലോഗഫോട്ടോ ക്ലബ് കാണുന്നതും അതിലെ പ്രൊ. മാരെ പരിചയപ്പെടുന്നതും. saptavarnangal -ടെ ഫോട്ടൊഗ്രാഫി ഒരു പരിചയപ്പെടല്‍ നന്നായി സഹായിച്ചു. അങ്ങനെ ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങണമെന്നായി പിന്നെ ആശ. ആ സ്വപ്നവും ഇവിടെ പൂവണീയുകയാണ്.
ഈ ബ്ലോഗിലൂടെ ഫോട്ടോഗ്രാഫി കൂടുതല്‍ പഠിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ബൂലോഗത്തിലെ എല്ലാവരെയും ഞാനിവിടേക്ക് ക്ഷണിക്കുന്നു. എന്‍റെ ഫോട്ടോകള്‍ കണ്ട് അത് വിലയിരുത്തി, അതിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണെമെന്ന് എല്ലാ ഫോട്ടോ കിടുക്കളോടും ആത്മാര്‍ഥമായി അപേക്ഷിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് എന്‍റെ പ്രചോദനം.
എന്റെ ആദ്യ ചിത്രം ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങള്‍ പറഞ്ഞുതന്ന saptavarnangal -ക്ക് സമര്‍പ്പിക്കുന്നു. ഗുരുദക്ഷിണ ആകില്ലെങ്കിലും...ഫോട്ടോയില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം.
Posted by അനു at 12:20 AM 4 comments
Labels: തുടക്കം